Boo

ഞങ്ങൾ സ്നേഹത്തിനായി നിലകൊള്ളുന്നു.

© 2024 Boo Enterprises, Inc.

Joel Sharan S Raj
Joel Sharan S Raj

29d

INTJ

തുലാം രാശി

8
7

TURBO MOVIE

അവസാനിപ്പിക്കാൻ പറ്റാതത് ഒന്നും അയാൾ തുടങ്ങാറില്ല അതുകൊണ്ട് തന്നെ അയാളെ നാട്ടുകാർ വിളിക്കുന്ന പേരാണ് ടർബോ ജോസ്". ഒരു 72 വയസ്സുകാരൻ്റെ തിയേറ്റർ പ്രകമ്പനം കൊള്ളിക്കുന്ന അഴിഞ്ഞാട്ടം. തിരക്കഥ അത്ര ഗംഭീരമല്ലാത്ത ടർബോ പക്ഷെ മമ്മൂക്കയുടെ പ്രകടനം കൊണ്ട് വേറിട്ട് നിൽക്കുന്നു.ഈ വയസ്സിലും ഇങ്ങനെ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കാൻ ഇങ്ങേരെ കൊണ്ട് മാത്രമേ സാധിക്കു.രാജ് ബി ഷെട്ടി ആദ്യ മലയാള സിനിമ കട്ട വില്ലനിസം കൊണ്ട് മമ്മൂക്കയുടെ കൂടെ കട്ടക്ക് തന്നെ നിന്ന് വില്ലനിസം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നുണ്ട് ഒരു ഫ്രഷ്നെസ്സ് ഫീൽ ചെയ്തു .പതിഞ്ഞ താളത്തിൽ പോകുന്ന ആദ്യ പകുതി എന്നാൽ രണ്ടാം പകുതി ത്രില്ലർ മൂടിൽ ജോസച്ചായന്റെ ഇടിയുടെ പൂരമാണ്,.അടുത്ത സീൻ എന്താണ് എന്നുള്ളത് കാണുന്ന പ്രേക്ഷന് ഊഹിക്കാവുന്നതേയൊള്ളു എങ്കിൽ കൂടി വൈശാഖ് ഒരു പരിധിവരെ മേക്കിങ്ങിൽ അത് മറികടക്കാൻ ശ്രമിച്ചിട്ടുണ്ട് അതിന്റെ പോസറ്റീവ് എന്നുള്ളത് മമ്മൂക്ക തന്നെയാണ് .ബ്രഹ്മയുഗത്തിന് ശേഷം ക്രിസ്റ്റോ സേവിയറിന്റെ ബിജിഎം ചൈസിങ് സീനികളിലും ക്ലൈമാക്‌സ് ഫൈറ്റ് സീനസുകൾ എല്ലാത്തിലും വളരെ ഗംഭീരമായിയിരുന്നു .ലോജിക്ക് നാലായി മടക്കി പോക്കറ്റിൽ ഇട്ടാൽ മമ്മൂക്കാടെ ഈ പ്രായത്തിലും ഉള്ള പ്രകടനം ഗംഭീരമായി കാണാം .ജോസ്ചായന്റെ ഇടിയുടെ പൂരം ഇവിടെ കൊണ്ട് ഒന്നും അവസാനിക്കില്ല ടർബോ സെക്കന്റ് പാർട്ട് ലോഡിങ് ആണ്, ഇനി വില്ലനിസം കാണിക്കാൻ പോകുന്നയാൾ കുറച്ച് സമയം സെക്കൻ്റ് മാത്രമുള്ള ശബ്ദം കൊണ്ട് പ്രേക്ഷകരെ ത്രില്ലാടിക്കും.ഇതുവരെ കണ്ടതല്ല ഇനി കാണാൻ ഉള്ളതാണ് My rating 8.5/10

TURBO MOVIE

2

0

അഭിപ്രായം

Movies കൂട്ടം

movies കൂട്ടം, ചാറ്റ്, ചർച്ച.

ഇപ്പോൾ തന്നെ ചേരൂ

5.1M ആളുകൾ

മികച്ചത്
പുതിയത്

ഇതുവരെ കമൻ്റുകളൊന്നും വന്നിട്ടില്ല!

പുതിയ ആളുകളെ കണ്ടുമുട്ടൂ

2,00,00,000+ ഡൗൺലോഡുകൾ

ഇപ്പോൾ തന്നെ ചേരൂ